പിലാത്തറ: പുരോഗമന കലാസാഹിത്യ സംഘം മാടായി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്‌കാരിക യാത്ര സംസ്ഥാന കലാസാഹിത്യ സംഘടിപ്പിച്ചു.


മുൻ എം.എൽ.എ ടി.വി രാജേഷ് യാത്ര ഫ്ലാഗ് ഓഫ് ചെയ്‌തു. കേസരി നായനാർ സ്മാരകം സന്ദർശിച്ചുകൊണ്ട് ആരംഭിച്ച യാത്ര പാണപ്പുഴ സോമേശ്വരി ക്ഷേത്രം, കുഞ്ഞിമംഗലം വെങ്കല ഗ്രാമം, വാരണക്കോട്ടില്ലം, ഏഴോം കൈപ്പാട്, മാടായിപ്പാറ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
വിവിധ സ്ഥലങ്ങളിൽ സംസ്കാരിക പ്രവർത്തകർ, കലാകാരന്മാന്മാർ, തൊഴിലാളികൾ എന്നിവരുമായി സംവദിച്ചു. ഡോ. രാജേഷ് കടന്നപ്പള്ളി, എം വി ചന്ദ്രൻ, ഡോ. വൈ വി കണ്ണൻ, സുകുമാരൻ കുഞ്ഞിമംഗലം, വി വി പ്രീത എന്നിവർ നേതൃത്വം നൽകി.
Progressive Arts and Literature Group organized a cultural trip